സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 2 ന്; മാര്‍ച്ച് 18 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എ,സ് ഉള്‍പ്പടെ 24 സര്‍വീസുകളിലേക്കുള്ള സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും. മാര്‍ച്ച് 18 വരെ അപേക്ഷ സമര്‍പ്പിക്കാം. ആകെ 896 ഒഴിവുകളിലേക്കാണ് ഇത്തവണ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് കേരളത്തില്‍ നിന്നുള്ള പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങള്‍. ആദ്യം ചോദിക്കുന്നവര്‍ക്ക് എന്ന മുറയ്ക്കാണ് കേന്ദ്രം അനുവദിക്കുന്നത്. മെയിന്‍ പരീക്ഷയ്ക് തിരുവനന്തപുരമായിരിക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്രം.
അപേക്ഷ https://ift.tt/2eSjZMN ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
1000 രൂപയാണ് അപേക്ഷാഫീസ്. വനിതാ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസില്ല. സ്‌റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈന്‍ ഇടപാടിലൂടെയോ ഫീസടയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ യു.പി.എസ്.സിയുടെ https://upsc.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 01123385271





