Information
ബിഎസ്എന്‍എല്ലില്‍ 198 ജൂനിയര്‍ ടെലികോം ഓഫീസര്‍ തസ്തികയില്‍ ഒഴിവ്
4 Feb 20191 മിനിറ്റ് വായന

ഭാരത് സഞ്ചാര്‍നിഗം ലിമിറ്റഡ് ജൂനിയര്‍ ടെലികോം ഓഫീസര്‍ (സിവില്‍, ഇലക്ട്രിക്കല്‍) തസ്തികയില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി ഗ്രാജ്വേറ്റ് എന്‍ജിനിയര്‍മാരെ തെരഞ്ഞെടുക്കും. 198 ഒഴിവുണ്ട്. എസ് സി/എസ്ടി /ഒബിസി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിഇ/ബിടെക്. ഗേറ്റ് 2019 പരീക്ഷയെഴുതിയവരാകണം അപേക്ഷകര്‍. ഓണ്‍ലൈനായി അപേക്ഷിക്കുമ്ബോള്‍ ഗേറ്റ് രജിസ്ട്രേഷന് ഐഡി ആവശ്യമാണ്. പ്രായം 18-30. നിയമാനുസൃത ഇളവ് ലഭിക്കും. ഗേറ്റ് 2019 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ് ഒബിസിക്ക് ആയിരം രൂപയും എസ് സി/എസ്ടി ക്ക് 500രൂപയും ഓണ്‍ലൈനായി അടയ്ക്കണം. www.bnsl.co.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി മാര്‍ച്ച് 12. വിശദവിവരം website ല്‍.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





