Information
HomeNews

165 തസ്തികകളില്‍ പിഎസ് സി വിജ്ഞാപനം

4 Feb 20191 മിനിറ്റ് വായന
165 തസ്തികകളില്‍ പിഎസ് സി വിജ്ഞാപനം

കൊച്ചി :   165 തസ്തികകളില്‍ പിഎസ് സി വിജ്ഞാപനം പൂര്‍ത്തിയായിരിക്കുന്നു. സംസ്ഥാനത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറടക്കമുള്ള അപേക്ഷാ സ്വീകരണം പൂര്‍ത്തിയായിരിക്കുന്നത്. ജനുവരി 30 ആയിരുന്നു അവസാന തീയതി. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാകാന്‍ 12,54,961 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. മാത്രമല്ല, ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ക്ക് 80,515 അപേക്ഷ ലഭിച്ചു. കൂടാതെ, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റിന് 40,996 പേര്‍ അപേക്ഷിച്ചിരിക്കുന്നു. സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിലേക്കുള്ള കംപ്യൂട്ടര്‍ അസിസ്റ്റന്റാകാന്‍ 33,941 പേരുടെ അപേക്ഷ ലഭിച്ചു. 33,435 പേരാണ് വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റിന് അപേക്ഷിച്ചിരിക്കുന്നത്. സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റിന്റെ രണ്ടാമത്തെ വിജ്ഞാപനത്തിന് 30,577 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 

മാത്രമല്ല, 30,576 പേര്‍ ഇതിനോടകം പൊതുമരാമത്ത്/ജലസേചന വകുപ്പുകളില്‍ സിവില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെ, വനിതാശിശുവികസന വകുപ്പില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ക്ക് 17,332 പേരുടെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, 2018 ഡിസംബര്‍ 29-നും 31-നുമായി രണ്ടു ഘട്ടത്തില്‍ 165 തസ്തികകളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചിരിക്കുന്നത്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് പത്ത് ലക്ഷം അപേക്ഷകളാണ് പ്രതീക്ഷിച്ചതെങ്കിലും പന്ത്രണ്ടര ലക്ഷം കടന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. അതായത്, ഏകദേശം ഒന്നര ലക്ഷത്തോളമുണ്ട്.

 
 



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക