Information
HomeNews

പയ്യന്നൂർ: തൈക്കൂടം ബ്രിഡ‌്ജ‌് 20-ന‌്; ടിക്കറ്റ‌് വിൽപന തുടങ്ങി..

12 Jan 20191 മിനിറ്റ് വായന
പയ്യന്നൂർ: തൈക്കൂടം ബ്രിഡ‌്ജ‌് 20-ന‌്; ടിക്കറ്റ‌് വിൽപന തുടങ്ങി..
ദേശാഭിമാനിയും ദൃശ്യ പയ്യന്നൂരും ചേർന്നൊരുക്കുന്ന മെഗാ ഇവന്റായ “”തൈക്കൂടം ബ്രിഡ‌്ജ‌്” സംഗീത പരിപാടിയുടെ ടിക്കറ്റ‌് വിൽപന തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ ടിക്കറ്റ‌് വിൽപന ഉദ‌്ഘാടനം ചെയ‌്തു. ജ്യോത്സ്യർ എ വി മാധവ പൊതുവാൾ, ശിവപ്രസാദ‌് ഷേണായി, കെ പത്മനാഭൻ എന്നിവർ ടിക്കറ്റുകൾ ഏറ്റുവാങ്ങി. സംഘാടക സമിതി ജനറൽ കൺവീനർ കെ ശിവകുമാർ അധ്യക്ഷനായി. കെ കമലാക്ഷൻ, കെ വി ഗണേശൻ, സി വി രാജു എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഗവ. ബോയ‌്സ‌് ഹൈസ‌്കൂൾ സ‌്റ്റേഡിയത്തിൽ 20ന‌് വൈകിട്ട‌് ആറിനാണ‌് പരിപാടി. ടിക്കറ്റ‌് ഓൺലൈൻ ബുക്കിങ്ങിന‌് drisyapayyanur.xyz എന്ന സൈറ്റിൽ ബന്ധപ്പെടണം...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക