Information
HomeNews

പട്ടുവത്ത് ഭ്രാന്തന്‍ കുറുക്കന്റെ വിളയാട്ടം; മൂന്ന് പേര്‍ക്ക് കടിയേറ്റു...

4 Dec 20181 മിനിറ്റ് വായന
പട്ടുവത്ത് ഭ്രാന്തന്‍ കുറുക്കന്റെ വിളയാട്ടം; മൂന്ന് പേര്‍ക്ക് കടിയേറ്റു...
പട്ടുവം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭാന്ത്രന്‍ കുറുക്കന്റെ വിളയാട്ടം. രണ്ട് വൃദ്ധകള്‍ക്കും ഒരു യുവാവിനും രണ്ട് പശുക്കുട്ടികള്‍ക്കും അക്രമത്തില്‍ പരിക്ക്...

മുതുകുടയിലും, കാവുങ്കലിലുമാണ് ഭ്രാന്തര്‍ കുറുക്കന്റെ ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ മുതുകുടയിലെ കാമ്പ്രത്ത് മീനാക്ഷി (85), പേരമകളുടെ ഭര്‍ത്താവ് നെടുവിലൂരിലെ അശോകന്‍ (45) കാവുങ്കലിലെ പനക്കട വീട്ടില്‍ നാരായണി (70) എന്നിവര്‍ക്കാണ് കടിയേറ്റത്...

മൂന്നു പേരെയും തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനാക്ഷിയെയും, നാരായണിയെയും വീട്ടില്‍ കയറിയാന്ന് കടിച്ചത്.അശോകന് കടിയേറ്റത് റോഡില്‍ കൂടി നടന്നു പോകുമ്പോഴാണ്. സി.പി.എം. പട്ടുവം ലോക്കല്‍ സെക്രട്ടറി മുതുകുടയിലെ പി.ബാലകൃഷ്ണന്‍, സഹോദരന്‍ പി.വിശ്വനാഥന്‍ എന്നിവരുടെ പശുകുട്ടികള്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റകടിയേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാന്ന് അക്രമം നടന്നത്...

കിടാവുകളെ വീടിന് സമീപത്തെ വയലില്‍ മേയാന്‍ വിട്ടതായിരുന്നു.കടിയേറ്റ കിടാവുകള്‍ക്ക് മുറിയാത്തോട് മൃഗാശുപത്രിയിലെ  ഡോ.ശ്രുതി എസ്.വിഷ്ണു അറ്റന്റര്‍ പി. ദീപ എന്നിവരെത്തി പ്രാഥമിക ചികിത്സ നടത്തി.പട്ടുവം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പേവിഷ ബാധിച്ച കുറുക്കന്‍, നായ, കീരി എന്നിവയുടെ ശല്യം വര്‍ദ്ധിച്ചു വരുന്നതില്‍ നാട്ടുകാര്‍ ഭീതിയിലും .ക്ഷീര കര്‍ഷകരും, ഓമന മൃഗങ്ങളെ വളര്‍ത്തുന്നവരും ഭീക്ഷണിയിലുമാണ്...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക