Information
HomeNews

CIGI മാടായി, മാട്ടൂൽ യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ പി.എസ് .സി ഓറിയന്റേഷൻ ക്ലാസും മോഡൽ പരീക്ഷയും സംഘടിപ്പിക്കുന്നു...

27 Nov 20181 മിനിറ്റ് വായന
CIGI മാടായി, മാട്ടൂൽ യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ പി.എസ് .സി ഓറിയന്റേഷൻ ക്ലാസും മോഡൽ പരീക്ഷയും സംഘടിപ്പിക്കുന്നു...

സെന്റർ ഫോർ ഇർഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ (CIGI) മാടായി ,മാട്ടൂൽ യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ പി.എസ് .സി ഓറിയന്റേഷൻ ക്ലാസും മോഡൽ പരീക്ഷയും സംഘടിപ്പിക്കുന്നു...
കേരള/കേന്ദ്ര  സർക്കാറുകളുടെ വിവിധ വകുപ്പുകളിലേക്ക്  ജോലിയിൽ പ്രവേശിക്കാനുള്ള ഒരു മികച്ച കവാടമായിരിക്കും നിങ്ങൾക്ക് ഈ പ്രോഗ്രാം .
മൊട്ടാമ്പ്രം മിനാർ ക്യാമ്പസിൽ വെച്ച് ഡിസംബർ 8 ശനിയാഴ്ച (രണ്ടാം ശനി) രാവിലെ 9:30 മുതൽ 1:30 വരെയാണ് പരിപാടി...

>>ആർക്കൊക്കെ പങ്കെടുക്കാനാവും

17 വയസ്സു മുതൽ 39 വയസ്സുവരെയുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രോഗ്രാമിൽ പങ്കെടുക്കാം. [ പങ്കെടുക്കുന്നവർ മിനിമം ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയവരാകണം]

>>രജിസ്റ്റർ ചെയ്യാൻ

പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഗൂഗ്ൾ ലിങ്കിൽ അമർത്തുക. അപ്പോൾ തെളിഞ്ഞു വരുന്ന രജിസ്ട്രേഷൻ ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ സമർപ്പിക്കുക.

📎 ഗൂഗ്ൾ രജിസ്ട്രേഷൻ ഫോമിലേക്ക് പ്രവേശിക്കാനുള്ള ലിങ്ക്*

https://tinyurl.com/CIGIMM001

>>രജിസ്‌ട്രേഷൻ ഫീസ്

25 രൂപ മാത്രമാണ് രജിസ്ട്രേഷൻ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ആയത് പ്രോഗ്രാം ദിവസം ഒടുക്കിയാൽ മതിയാകും.

>>കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

കോഡിനേറ്റർ - മാട്ടൂൽ
മഹബൂബ് ഇബ്രാഹീം ബി.ടി
7025072786

കോഡിനേറ്റർ - മാടായി
സിറാജ് എസ്.എ.പി
9544104624

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക