ദിവസഫലം; നവംബർ3, 2018

മേടം
അനാവശ്യമായ അലച്ചില്‍, പണം നഷ്ടം എന്നിവ ഉണ്ടായേക്കും. തികച്ചും സ്വകാര്യമായ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക. വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ സംബന്ധിച്ച് അനുകൂലമായ തീരുമാനമുണ്ടാകും.
ഇടവം
മത്സരങ്ങളില്‍ വിജയം. കലാരംഗത്ത് പ്രശസ്തി. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനനേട്ടം. കേസുകളില്‍ പ്രതികൂലമാകും. സ്വര്‍ണവ്യാപാരം, കൃഷി എന്നിവയിലൂടെ ധനലബ്‌ധിയും പ്രശസ്തിയും.
മിഥുനം
പണം സംബന്ധിച്ച കാര്യങ്ങളില്‍ പൊതുവേ വിജയത്തിന് സാധ്യത. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചമുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യാന്‍ അവസരമുണ്ടാകും.
കര്‍ക്കടകം
പരമ്പരാഗതമായ പല അസുഖങ്ങളും ശല്യപ്പെടുത്തും. സ്വത്തു തര്‍ക്കങ്ങള്‍ക്ക് സാധ്യത. സഹോദരരുമായോ സുഹൃത്തുക്കളുമായോ അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വിദേശ സഹായത്തിന് സാധ്യത.
ചിങ്ങം
മാതാപിതാക്കളുമായി യോജിച്ച് പോവുക നന്ന്. സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം. ഉറക്കമില്ലായ്മ അനുഭവപ്പെടും. അതിഥികളെക്കൊണ്ട് പല ഉപകാരങ്ങളും ഉണ്ടാകുന്നതാണ്.
കന്നി
അയല്‍ക്കാരുമായി യോജിച്ച് പോകാന്‍ ശ്രമിക്കുക. ആരോടും അനാവശ്യമായി വഴക്കിന് പോകാതിരിക്കുന്നത് ഉത്തമം. ആരോഗ്യ നില ഉത്തമം. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം.
തുലാം
ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. കൃഷി, കച്ചവടം എന്നീ മേഖലകളില്‍ മികച്ച ആദായം ലഭിക്കും. കോടതി, പൊലീസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണ്.
വൃശ്ചികം
ഉദ്ദേശിച്ച പല കാര്യങ്ങളും വിജയിക്കുന്നതാണ്. അകാരണമായ ഭയം മനസ്സിനെ അലട്ടും. അലച്ചിലും അനാവശ്യ ചെലവും ഉണ്ടായേക്കും. സന്താനങ്ങളാല്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത. ആരോഗ്യത്തില്‍ ശ്രദ്ധ ആവശ്യം.
ധനു
യാത്ര കൊണ്ട് പല നേട്ടങ്ങളുമുണ്ടാകാന്‍ സാധ്യത. മോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ പല ചിന്തകളും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കാതിരിക്കുക.
മകരം
ആഡംബര വസ്തുക്കള്‍, ആഭരണം, പുതുവസ്ത്രം എന്നിവ ലഭിക്കും. അവിചാരിതമായ സ്ഥലമാറ്റം ഉണ്ടായേക്കും. പുരാതന രേഖകള്‍ കൈവശം വന്നു ചേരും. കലാകാരന്മാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും.
കുംഭം
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ സൂക്ഷിക്കണം. സ്വര്‍ണ്ണമോ പണമോ കൈമോശം വരാന്‍ സാധ്യതയുണ്ട്. ആരെയും അന്ധമായി വിശ്വസിക്കരുത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
മീനം
പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം. വിദേശത്ത് നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ സഹകരണത്തോടെ പെരുമാറും.





