ദിവസഫലം - നവംബർ 2, 2018

മേടം
വിദേശ യാത്ര, വിദേശത്തു നിന്ന് ശുഭവാര്‍ത്താ ശ്രവണം എന്നിവ ഫലം. പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത് വളരെ ആലോചിച്ചു മാത്രം ചെയ്യുക.
ഇടവം
മാതാപിതാക്കളുമായോ സന്താനങ്ങളുമായോ കലഹം ഉണ്ടാവാന്‍ ഇടവരും. സമയം അത്ര മെച്ചമല്ല. സര്‍ക്കാര്‍ വിഷയങ്ങളില്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കില്ല. സന്തോഷക്കുറവ്, ഉറക്കമില്ലായ്‌മ എന്നിവ ഫലം.
മിഥുനം
അടുത്ത ബന്ധുക്കളുടെ വിയോഗത്തിന് സാധ്യത. വിശേഷ വസ്ത്രങ്ങള്‍ ലഭിക്കും. കൌതുക വസ്തുക്കള്‍ ലഭിക്കും. സാമാന്യ ഫലം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. ദുരാരോപണം കേള്‍ക്കേണ്ടിവരും.
കര്‍ക്കടകം
ബന്ധുക്കളുടെ വരവ് ഗൃഹത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. സന്ധ്യയ്ക്ക് ശേഷം മെച്ചപ്പെട്ട സമയം. ദുര്‍ചിന്തകള്‍ അകറ്റുക. വിദേശ യാത്രയ്ക്ക് സാധ്യത. ചിലവ് വര്‍ദ്ധിക്കും.
ചിങ്ങം
ഊഹക്കച്ചവടത്തിലൂടെ അപ്രതീക്ഷിതമായ ധനാഗമനത്തിനു സാധ്യത. സാമ്പത്തിക വിഷയങ്ങളില്‍ നിരാശ ഉണ്ടാകും. ആരോഗ്യ രംഗം മധ്യമം. ഉല്‍സാഹക്കുറവ്, അനാവശ്യമായ അലച്ചില്‍ എന്നിവ ഫലം. ജനോപകാരപ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും.
കന്നി
കലാരംഗത്തും പത്ര പ്രവര്‍ത്തന രംഗത്തുമുള്ളവര്‍ക്ക് അനുകൂലമായ സമയം. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. മെച്ചപ്പെട്ട സമയം.
തുലാം
സന്താനങ്ങളാല്‍ ചെലവ് വര്‍ദ്ധിക്കുമെങ്കിലും കുടുംബത്തില്‍ സന്തോഷം കളിയാടും. ഇഷ്ടഭോജനം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ദിവസമാണിന്ന്. കച്ചവടത്തില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ ലഭിക്കും.
വൃശ്ചികം
ഏവരോടും സഹകരിച്ച് പെരുമാറുന്നത് നന്ന്. അതിഥികളോട് തര്‍ക്കിക്കാന്‍ നില്‍ക്കരുത്. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. ആരോഗ്യം നന്ന്. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും അപ്രതീക്ഷിതമായി നിറവേറ്റാന്‍ കഴിയും.
ധനു
പണം പലവഴിക്കും വന്നുചേരും. ഉന്നതരുടെ അനുമോദനം, പ്രശംസ എന്നിവയ്ക്ക് പാത്രമാകും. സുഹൃത്തുക്കളും സഹോദരങ്ങളും സഹായിക്കും. അനാവശ്യമായ അലച്ചിലും പണ നഷ്ടവും ഫലം.
മകരം
ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സാഹിത്യരംഗത്ത് അംഗീകാരം. മനോദുഃഖത്തിന് സാദ്ധ്യത. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. നല്ല മിത്രങ്ങളെ ലഭിക്കും.
കുംഭം
പണം ഇടപാടു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്നത് നന്ന്. ഉറക്കം കുറയാന്‍ സാധ്യത. ശാരീരികമായ ക്ഷീണം കൂടും. പൊലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ വിജയമുണ്ടാകും.
രാശി സവിശേഷതകൾ
മീനം
മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. അയല്‍ക്കാരുമായി ഒരു തരത്തിലുമുള്ള വഴക്കുകളില്‍ ഏര്‍പ്പെടാതിരിക്കുക. അനാവശ്യമായ മനോവിഷമം ഉണ്ടാകാന്‍ സാധ്യത. വിദ്യാഭ്യാസ രംഗത്ത് നിരാശാജനകമായ തുടക്കം.





