നിങ്ങളുടെ ഇന്ന്- ഒക്ടോബർ 5 വെള്ളി

മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സത്യസന്ധമായ പ്രവർത്തനം. ലക്ഷ്യപ്രാപ്തി നേടും. ഉദാര മനസ്ഥിതി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പരോപകാര തല്പരത. സൽകീർത്തി. കാര്യങ്ങൾ ചെയ്തുതീർക്കും.
മിഥുനം: (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉദ്യോഗത്തിൽ മാറ്റം. ആത്മവിശ്വാസം. ചുമതലകൾ ഏറ്റെടുക്കും.
കർക്കടകം: (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യാപാര മേഖലയിൽ ഉണർവ്. വീഴ്ചകൾ ഉണ്ടാവാതെ സൂക്ഷിക്കണം. സുവ്യക്തമായ കാഴ്ചപ്പാട്.
ചിങ്ങം: (മകം, പൂരം, ഉത്രം കാൽഭാഗം)
നിസ്വാർത്ഥ സേവനം. നേട്ടങ്ങൾ വിലയിരുത്തും. ഉപരിപഠനത്തിന് ചേരും.
കന്നി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഭരണസംവിധാനത്തിൽ മാറ്റം. തൊഴിൽമാറ്റം. ശുഭഭാവന യാഥാർത്ഥ്യമാകും.
തുലാം: (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ വ്യാപാരങ്ങൾ. ലളിത ജീവിതം നയിക്കും. ധർമ്മ-പുണ്യ പ്രവൃത്തികൾ.
വൃശ്ചികം: (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആഗ്രഹങ്ങൾ സഫലമാകും. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ക്ഷമാപൂർവം പ്രവർത്തിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉൗർജ്ജസ്വലമായ പ്രവർത്തനം. ആത്മനിർവൃതി. അചഞ്ചലമായ നിലപാട്.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാഹചര്യങ്ങളെ അതിജീവിക്കും. കർമ്മമേഖലയിൽ പുരോഗതി. ശാന്തിയും സമാധാനവും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിഷമഘട്ടങ്ങൾ തരണം ചെയ്യും. അസ്വാസ്ഥ്യതകൾ മാറും. പുതിയ വ്യാപാരത്തിൽ ഏർപ്പെടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കുടുംബത്തിൽ സന്തോഷം. ക്ഷമിക്കാനും സഹിക്കാനും തയ്യാറാകും. പദ്ധതികളിൽ വിജയം.





