Information
ദിവസഫലം - ഒക്ടോബർ30 ,2018
30 Oct 20182 മിനിറ്റ് വായന

മേടം
ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ദാമ്പത്യബന്ധം സുഖകരം. ജോലിസ്ഥലത്ത് അസ്വസ്യം ഒഴിവാക്കാന്‍ ശ്രമിക്കുക.
ഇടവം
ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പലതരത്തിലുമുള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്. ആരോഗ്യസംബന്ധമായ ചെലവുകള്‍ കൂടും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ്. പണ വരവ് അധികരിക്കുന്നതാണ്.
മിഥുനം
പ്രേമ കാര്യങ്ങളില്‍ പെട്ടന്നുള്ള തീരുമാനമെടുക്കാതിരിക്കുക. വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. താമസം മാറാന്‍ സാദ്ധ്യതയുണ്ട്. അയല്‍ക്കാരുടെ ആദരവ് ലഭിക്കും. ഉദരരോഗങ്ങള്‍ക്ക് സാദ്ധ്യത.
കര്‍ക്കടകം
വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും. ജോലിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. കൂട്ടു വ്യവസായത്തിലെ പങ്കാളികള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകള്‍ ഇല്ലാതാകും. ജോലി ഭാരം കുറയും.
ചിങ്ങം
നിങ്ങളുടെ ചുറ്റുപാടുകള്‍ മെച്ചമാകും. വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമായിത്തീരും. അതിരു കവിഞ്ഞ വിശ്വാസം നിങ്ങളെ ഈ ദിവസം തുണയ്ക്കുന്നതാണ്.
കന്നി
സമീപ പ്രദേശങ്ങളിലെ പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും. പുതിയ കരാറുകളില്‍ ഏര്‍പ്പെട്ടേക്കും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയമാണിത്. കൃഷി, കച്ചവടം എന്നിവയില്‍ പൊതുവേ മെച്ചപ്പെട്ട ലാഭം ലഭിക്കുന്നതാണ്.
തുലാം
ആരോഗ്യം, മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ധാരാളമാകും. ബന്ധുക്കളുമായോ അയല്‍ക്കാരുമായോ സഹപ്രവര്‍ത്തകരുമായോ ചില്ലറ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. വിദേശ യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരും.
വൃശ്ചികം
പ്രവൃത്തി സ്ഥലത്തെ ഉന്നത ഉദ്യോഗസ്ഥരുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കും. പൊതുവേ മെച്ചപ്പെട്ട ദിവസമാണിന്ന്. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പല പ്രയോജനപ്രദമായ പ്രവര്‍ത്തികളും ചെയ്യും.
ധനു
നിങ്ങളുടെ ജീവിത പങ്കാളിയുമായി ചെറിയ തോതില്‍ അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുണ്ട്. അമിതമായി ആരെയും വിശ്വസിക്കരുത്. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട വിജയം കൈവരിക്കാന്‍ സാധിക്കും.
മകരം
വീട്ടിലെ ചുറ്റുപാടുകള്‍ മെച്ചമാവും. സഹോദര സഹായം ലഭിക്കും. ജോലിയില്‍ ഉന്നതരുടെ പ്രീതിക്ക് പാത്രമാകും. ഉദ്യോഗക്കയറ്റത്തിന് സാധ്യത. ധാരാളം യാത്ര ചെയ്യേണ്ടി വരും. എന്നാല്‍ അതിനനുസരിച്ച് ഉപയോഗങ്ങളും ഉണ്ടാകും.
കുംഭം
വിലക്കൂടിയ ആഡംബര വസ്തുക്കള്‍ വാങ്ങാനായി കൂടുതല്‍ പണം ചെലവഴിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. അതിഥി സല്‍ക്കാരങ്ങളില്‍ പങ്കുചേരും. അതീവ രഹസ്യമായ കാര്യങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം.
മീനം
ഒന്നിലും നിരാശപ്പെടരുത്. പഴയകാല സംഭവങ്ങള്‍ പലതും ഓര്‍ത്ത് അനാവശ്യമായി ചിന്തിക്കും. സഹപ്രവര്‍ത്തകര്‍ യോജിച്ചു പെരുമാറും. കടം ഒഴിവാക്കാന്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കേണ്ട അവസ്ഥ ഉണ്ടാകും.





