India
HomeNews

നാഗ്പൂര്‍ ഫാക്ടറിയിലെ വൻ സ്ഫോടനം ;17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

2 Mar 20261 മിനിറ്റ് വായന
നാഗ്പൂര്‍ ഫാക്ടറിയിലെ വൻ സ്ഫോടനം ;17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്



 മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപത്തെ സ്‌ഫോടകവസ്തുക്കള്‍ നിർമ്മിക്കുന്ന ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ പതിനേഴ് പേർ മരിച്ചു.പതിനെട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നാഗ്പൂരിലെ എസ്ബിഎല്‍ എനർജി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനം ഉണ്ടായത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. ഇന്ന് പുലർച്ചെ 6-നും 7-നും ഇടയിലാണ് അപകടമുണ്ടായത്. ഖനനത്തിന് ആവശ്യമായ സ്‌ഫോടകവസ്തുക്കളുമാണ് ഇവിടെ നിർമ്മിക്കുന്നത്. 

രാവിലെ തൊഴിലാളികള്‍ ജോലി തുടങ്ങിയതിന് പിന്നാലെയാണ് വലിയ സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം ദൂരത്തില്‍ കേള്‍ക്കാമായിരുന്നു. ഇത് ഗ്രാമവാസികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയുടെ ചില ഭാഗങ്ങള്‍ തകർന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക