India
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിന്‍ യാത്രക്ക് ഇനി ചെലവേറും; നിരക്കുകള്‍ കൂട്ടി,പുതുക്കിയ ചാർജുകള്‍ ഇങ്ങനെ
21 Dec 20251 മിനിറ്റ് വായന

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വെ. പുതുക്കിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് മാറ്റത്തിലൂടെ റെയിൽവെ പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് വിഭാവനം ചെയ്തിരിക്കുന്നത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പുതുക്കിയ നിരക്ക് അനുസരിച്ച് ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ അധികമായി നല്‍കണം. മെയില്‍/എക്‌സ്പ്രസ് നോണ്‍-എസി, എസി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ അധികമായി നല്‍കണം. 215 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല.





