India
HomeNews

പത്ത് മാസമായി വയറുവേദന, ശസ്ത്രക്രിയയിലൂടെ നീക്കിയത് കാല്‍കിലോയിലേറെ മുടി

11 Nov 20251 മിനിറ്റ് വായന
പത്ത് മാസമായി വയറുവേദന, ശസ്ത്രക്രിയയിലൂടെ നീക്കിയത് കാല്‍കിലോയിലേറെ മുടി

 


പൂനെ :10 വയസുകാരിക്ക് വിചിത്രമായ ശീലം. വയറില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 280 ഗ്രാം മുടി. റപുൻസെല്‍ സിൻഡ്രോം എന്ന അവസ്ഥയുള്ള പത്ത് വയസുകാരി സദാസമയവും മുടി കടിക്കുന്ന ശീലമാണ് പുലർത്തിയിരുന്നത്.കുട്ടിയുടെ വായിലൂടെ വയറിലെത്തിയ മുടി ചെറുകുടലിലും ആമാശയത്തിലും പിത്താശയത്തിലും വരെ മുടിയെത്തിയതോടെ അതി കഠിനമായ വേദനയാണ് പത്ത് വയസുകാരിക്ക് അനുഭവപ്പെട്ടിരുന്നത്. പൂനെയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

പിത്താശയത്തില്‍ ഇത്തരത്തില്‍ മുടി എത്തുന്നത് അപൂ‍ർവ്വമെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുടി പൂർണമായി നീക്കാനായത്. കുട്ടിക്ക് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം കൂടി ലഭ്യമാക്കേണ്ടതുണ്ടെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. പെരുമാറ്റങ്ങളിലെ വൈകല്യങ്ങളിലൊന്നായാണ് റപുൻസെല്‍ സിൻഡ്രോമിനെ വിലയിരുത്തുന്നത്. പത്ത് മാസത്തിലേറെ വയറു വേദന നീണ്ടതോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക