India
HomeNews

അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു

14 Nov 20251 മിനിറ്റ് വായന
അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു

 



മഹാരാഷ്ട്ര: അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു.മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം .ജല്‍നയിലെ സോംതാന ഗ്രാമവാസിയായ പരമേശ്വർ രാം തയ്ഡെ ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം വാല-സോംതാന കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അന്ന് മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. തയ്ഡെയുടെ പിതാവ് രാം നാഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

കൊലപാതക കേസ് രജിസ്റ്റർ ചെയ്തതോടെ പൊലീസ് തയ്ഡെയുടെ ഭാര്യ മനീഷയെയും ഇളയ സഹോദരൻ ജ്ഞാനേശ്വറിനെയും ചോദ്യം ചെയ്തു. ആദ്യം ഇരുവരും ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും, വിശദമായ ചോദ്യം ചെയ്യലില്‍ തയ്ഡെയെ കൊലപ്പെടുത്തിയതായി ഇവർ കുറ്റസമ്മതം നടത്തി. തുടർന്നാണ് മനീഷയെയും ജ്ഞാനേശ്വറിനെയും അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍, മനീഷയും ജ്ഞാനേശ്വറും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. തയ്ഡെ ഇവരുടെ ബന്ധത്തിന് തടസ്സം നിന്നതാണ് കൊല്ലാൻ ഇരുവരെയും പ്രേരിപ്പിച്ചത്. തലയിലും മുഖത്തും കോടാലി കൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പിച്ച ശേഷം ഇരുവരും മൃതദേഹം ചാക്കിലാക്കി കയറുകൊണ്ട് കെട്ടി. പൊങ്ങിക്കിടക്കാതിരിക്കാൻ ചാക്കില്‍ കല്ലുകള്‍ നിറച്ച്‌ വാല-സോംതാന കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക