ഒരാൾ കസ്റ്റഡിയിൽ; ഡല്‍ഹി സ്‌ഫോടനം ഐഇഡി ഉപയോഗിച്ച്, ഭീകരാക്രമണം സാധ്യത തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍

ദില്ലി:ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഭീകരാക്രമണം സാധ്യത തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍.. രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി വിവരം. എന്നാൽ ആരാണ് കസ്റ്റഡിയിലുള്ളതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. ദില്ലിയിൽ നടന്നത് ഭീകരാക്രമണമാണെന്ന നിഗമനത്തിലാണ് സർക്കാർ വൃത്തങ്ങൾ. സ്ഫോടനത്തിൽ 9 പേരാണ് മരിച്ചത്. ഇതിൽ അഞ്ചുപേരും പുരുഷൻമാരാണെന്നാണ് റിപ്പോർട്ട്.
സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 9 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതം രണ്ട് കിലോമീറ്റർ വരെ നടുക്കം ഉണ്ടാക്കി. ഡൽഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു.
ഉത്തർപ്രദേശിൽ നിരീക്ഷണം ശക്തമാക്കാൻ പോലീസിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. ആരാധനാലയങ്ങൾ, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ വർധിപ്പിക്കാനും നിർദ്ദേശം. പൂനെയിലും മുംബൈയിലും ജാഗ്രതാ നിർദേശം നൽകി. സുരക്ഷ ശക്തമാക്കിയതായി കമ്മീഷണർ അറിയിച്ചു.





