India
HomeNews

ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈനില്‍ ആദ്യ 15 മിനിറ്റില്‍ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ആധാര്‍ നിര്‍ബന്ധം

16 Sept 20251 മിനിറ്റ് വായന
ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈനില്‍ ആദ്യ 15 മിനിറ്റില്‍ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ആധാര്‍ നിര്‍ബന്ധം

 


ജനറല്‍ റിസർവേഷൻ ആരംഭിച്ച്‌ ആദ്യ 15 മിനിറ്റിനുള്ളില്‍ ഓണ്‍ലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഇനി ആധാർ നിർബന്ധം.ഒക്ടോബർ ഒന്നാം തീയതി മുതലാണ് ആദ്യ 15 മിനിറ്റില്‍ ഓണ്‍ലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ആധാർ നിർബന്ധമാക്കിയത്. രണ്ട് മാസം മുമ്ബാണ് നിലവില്‍ ടിക്കറ്റ് മുൻകൂട്ടി ബുക്കിങ് അനുവദിച്ചിട്ടുള്ളത്.

ഒക്ടോബർ ഒന്നുമുതല്‍ ആധാർ ഓതന്റിക്കേറ്റഡ് ആയ ഉപയോക്താക്കള്‍ക്ക് മാത്രമേ ഏത് ട്രെയിനിലും ഐആർസിടിസി വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ആദ്യ 15 മിനിറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവുകയുള്ളൂ. ഏജന്റുമാർക്ക് ഈ സമയം ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ലെന്നാണ് വിവരം. നിലവില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധമാണ്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക