India
HomeNews

‘അശ്ലീല സന്ദേശങ്ങള്‍ അയച്ചു, നിര്‍ബന്ധിത ലൈംഗികബന്ധം നടത്തി’; ദില്ലിയില്‍ സ്വാമിക്കെതിരെ പീഡന പരാതിയുമായി വിദ്യാര്‍ഥിനികള്‍

24 Sept 20251 മിനിറ്റ് വായന
 ‘അശ്ലീല സന്ദേശങ്ങള്‍ അയച്ചു, നിര്‍ബന്ധിത ലൈംഗികബന്ധം നടത്തി’; ദില്ലിയില്‍ സ്വാമിക്കെതിരെ പീഡന പരാതിയുമായി വിദ്യാര്‍ഥിനികള്‍


ദില്ലി വസന്ത് കുഞ്ചിലെ പ്രധാന ആശ്രമത്തിന്റെ ഡയറക്ടര്‍ ശ്രീ ശര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥ സാരഥിക്കെതിരെ ലൈംഗിക പീഡന പരാതികളുമായി വിദ്യാര്‍ഥിനികള്‍.

ഇയാള്‍ക്കെതിരെ 15 ലധികം വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി മുന്നോട്ട് വന്നതിനെ തുടര്‍ന്ന് ലൈംഗിക പീഡനത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ (ഇഡബ്ല്യുഎസ്) സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികളെ ഉപദ്രവിച്ചുവെന്നാണ് ആരോപണം.

ഇഡബ്ല്യുഎസ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം പിജിഡിഎം കോഴ്‌TTസുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ചൈതന്യാനന്ദ സരസ്വതിക്കെതിരെ വസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

അന്വേഷണത്തിനിടെ 32 വിദ്യാര്‍ത്ഥിനികളുടെ മൊഴികള്‍ രേഖപ്പെടുത്തിയതായും അതില്‍ 17 എണ്ണത്തില്‍, പ്രതിയില്‍ നിന്ന് അധിക്ഷേപകരമായ ഭാഷ, അശ്ലീല വാട്ട്സ്ആപ്പ്/എസ്എംഎസ് സന്ദേശങ്ങള്‍, നിര്‍ബന്ധിത ലൈംഗികബന്ധം എന്നിവയുണ്ടായതായും പൊലീസ് പറഞ്ഞു. കൂടാതെ വനിതാ അധ്യാപികമാരും അഡ്മിനിസ്‌ട്രേറ്റര്‍മാരായി ജോലിചെയ്യുന്ന സ്ത്രീകളും പ്രതിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം പ്രതിയെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സ്വാമി ചൈത്യാനന്ദയുടെ പെരുമാറ്റവും പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധവും നീതിരഹിതവുമാണെന്നും ആശ്രമത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

പരാതിയിന്മേല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംഭവസ്ഥലത്തും ആരോപണവിധേയനായ വ്യക്തിയുടെ വിലാസങ്ങളിലും നിരവധി റെയ്ഡുകള്‍ നടത്തുകയും ചെയ്‌തെങ്കിലും പ്രതി ഇപ്പോഴും ഒഴിവിലാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്‌മെന്റില്‍ സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ച വോള്‍വോ കാര്‍ കണ്ടെത്തി.

തുടര്‍ പരിശോധനയില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും (39 യു എന്‍ 1) കണ്ടെത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക