അടുപ്പിച്ച് മൂന്ന് ദിവസം അവധി ....; ഒക്ടോബർ 3 ന് രാജ്യവ്യാപക ബന്ദിന് ആഹ്വാനം

ഒക്ടോബർ 3-ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (എ ഐ എം പി എൽ ബി) രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തു. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് "വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക" എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് (ഭേദഗതി) ബിൽ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, ആശുപത്രികളും അവശ്യ സേവനങ്ങളും ഒഴികെ, കടകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ അടച്ചിട്ട് ബന്ദിനോട് സഹകരണിക്കണമെന്ന് മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ബന്ദ് സമാധാനപരമായ പ്രതിഷേധമായിരിക്കുമെന്നും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഈ ബന്ദ് ഒരു പ്രത്യേക സമുദായത്തിന് വേണ്ടിയുള്ളതല്ല മറിച്ച് വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഭീഷണിപ്പെടുത്തുന്ന ഭേദഗതികൾക്കെതിരായ സംയുക്ത പ്രതിഷേധമാണ്. വെള്ളിയാഴ്ച് നമസ്കാര വേളയിൽ മസ്‌ജിദുകളിലെ ഖത്തീബുകൾ ബില്ലിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ബന്ദിൽ വ്യാപകമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.





