India
സുഹൃത്തിന്‍റെ സഹോദരിയുമായി ബന്ധം ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കഴുത്തറുത്ത് കൊന്നു
2 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സുഹൃത്തിന്‍റെ സഹോദരിയുമായി ബന്ധം ആരോപിച്ച് ഉത്തർപ്രദേശില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി കഴുത്തറുത്ത് കൊന്നു.എട്ട് പേർ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. ഗണേശ ഉത്സവത്തിന് എന്ന വ്യാജേന ഇരയായ ഋഷികേശിനെ വിളിച്ചുവരുത്തി കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് തല വെട്ടിമാറ്റുകയായിരുന്നു. കേസില്‍ ഇതുവരെ നാല് പേർ അറസ്റ്റിലായി.
പ്രധാന പ്രതികളായ പവൻ, പെണ്‍കുട്ടിയുടെ സഹോദരനായ ബോബി, 2 കൂട്ടാളികള്‍ എന്നിവർ ഒളിവിലാണ്. അറസ്റ്റിലായ പ്രതിയുടെ മൊഴി പ്രകാരം പവൻ തന്‍റെ ഫോണില്‍ കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ പകർത്തിയതായി പൊലീസ് പറഞ്ഞു





