India
HomeNews

പെൺകുട്ടിയാകാൻ സ്വയം അനസ്തേഷ്യ കുത്തിവച്ച ശേഷം ജനനേന്ദ്രിയം മുറിച്ചു മാറ്റി; 17 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

13 Sept 20251 മിനിറ്റ് വായന
പെൺകുട്ടിയാകാൻ സ്വയം അനസ്തേഷ്യ കുത്തിവച്ച ശേഷം ജനനേന്ദ്രിയം മുറിച്ചു മാറ്റി;  17 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 


യുപിയിൽ പെൺകുട്ടിയാകാൻ സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റിയ 17 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ് സ്വകാര്യ ഡോക്ടറുടെ നിർദേശപ്രകാരം ജീവന് തന്നെ ഭീഷണിയായേക്കാമായിരുന്ന പ്രവർത്തിക്ക് വിദ്യാർഥി മുതിർന്നത്. സ്വന്തം മുറിയിൽ വച്ച് സ്വന്തമായി തന്നെ അനസ്തേഷ്യ കുത്തിവെച്ച ശേഷമാണ് കൗമാരക്കാരൻ ലിംഗം മുറിച്ചുമാറ്റിയത്. മണിക്കൂറുകൾക്ക് ശേഷം അനസ്തേഷ്യയുടെ എഫക്ട് മാറുകയും വേദന അസാധ്യമാവുകയും ചെയ്തതോടെ വീട്ടുടമസ്ഥനാണ് വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചത്.

യുപിഎസ്‍സി പരീക്ഷക്ക് തയാറെടുക്കാനാണ് അമേഠി സ്വദേശിയായ വിദ്യാർഥി പ്രയാഗ് രാജിലെത്തിയത്. കർഷക ദമ്പതികളുടെ ഏകമകനായ കുട്ടി ഉയർന്ന മാർക്കോടെയാണ് സിബിഎസ്ഇ പരീക്ഷ പാസായത്. ഇന്റർനെറ്റിൽ പെൺകുട്ടിയാകാനുള്ള വഴികൾ തിരഞ്ഞു നടന്ന ശേഷമാണ് വിദ്യാർഥി പ്രയാഗ് രാജിൽ തന്നെയുള്ള ഒരു ഡോക്ടറിനെ കണ്ടത്.

ഇയാളുടെ നിർദേശ പ്രകാരമാണ് സ്വന്തം മുറിയിൽ തന്നെ ജനനേന്ദ്രിയം നീക്കം ചെയ്യാൻ വിദ്യാർഥി തുനിഞ്ഞത്. അനസ്തേഷ്യ ഇൻജക്ഷൻ കുത്തിവെച്ച ശേഷം, സർജിക്കൽ ബ്ലേഡു കൊണ്ട് ലിംഗം മുറിച്ചു മാറ്റുകയും ബാന്‍റേജ് ഉപയോഗിച്ച് കെട്ടിവെക്കുകയു മായിരുന്നു. എന്നാൽ 6 മണിക്കൂർ ക‍ഴിഞ്ഞ് അനസ്തേഷ്യയുടെ മരവിപ്പ് പോയതോടെ വേദന തുടങ്ങുകയായിരുന്നു.

തുടർന്ന് വീട്ടുടമസ്ഥൻ എത്തിയാണ് കൗമാരക്കാരനെ ആശുപതിയിലെത്തിച്ചത്. പെൺകുട്ടികളോട് താൽപര്യമില്ലാത്ത തനിക്ക് സ്ത്രീ ശബ്ദമാണ് ഉള്ളതെന്നും ലിംഗമാറ്റം നടത്താൻ ശ്രമിച്ചത് ഇത്രയും ഗുരുതരമാകുമെന്ന് അറിയില്ലെന്നുമാണ് ഡോക്ടർമാരോട് കുട്ടി പറഞ്ഞത്.

ജെൻഡർ അട്രോസിറ്റി ഡിസോഡർ എന്ന മാസസികാവസ്‍ഥയിലാണ് വിദ്യാർഥി ഉള്ളതെന്നും ഇത് ചികിത്സ കൊണ്ട് ഭേദമാക്കാമെന്നും ഡോക്ടർമാർ പറയുന്നു.  സിവിൽ സർവീസ് പഠിക്കാൻ പോയ മകന്‍റെ അവസ്ഥ കണ്ട് പ്രതികരിക്കാൻ ആവാതെ നിൽക്കുകയാണ് മാതാപിതാക്കൾ. പ്ലാസ്റ്റിക് സർജറിയിലൂടെ പഴയനിലയിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക