India
പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചു; പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ
1 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വാണിജ്യ സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 51 രൂപ 50 പൈസ കുറഞ്ഞു. പുതുക്കിയ വില സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. എന്നാൽ, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 1,587 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിൻ്റെ വില 33.50 രൂപ കുറച്ചിരുന്നു.
അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഉണ്ടായത്. നേരത്തേ, ജൂണിൽ 24 രൂപയും ഏപ്രിലിൽ 41 രൂപയും ഫെബ്രുവരിയിൽ 7 രൂപയും വില കുറച്ചിരുന്നു. എന്നാൽ, മാർച്ചിൽ സിലിണ്ടറുകളുടെ വില ഏകദേശം 6 രൂപ വർധിപ്പിക്കുകയും ചെയ്തു.





