മലയാളത്തിന് അഭിമാനനേട്ടം! ഉർവശിക്കും വിജയരാഘവനും ദേശീയ ചലച്ചിത്ര പുരസ്കാരം; ഉർവശി മികച്ച സഹനടിയും വിജയരാഘവൻ മികച്ച സഹനടനും; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

ഏഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും( ജവാൻ) വിക്രാന്ത് മാസിയുമാണ് ( ട്വൽത്ത് ഫെയിൽ) മികച്ച നടന്മാർ. റാണി മുഖർജിയാണ് മികച്ച നടി ( മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ). മികച്ച ചിത്രം ട്വൽത്ത് ഫെയിലാണ്. പുരസ്കാര നേട്ടങ്ങളിൽ മലയാളത്തിനും തലയുയർത്തി നിൽക്കാം. ഉള്ളൊഴുക്കിലെ സ്വാഭാവിക അഭിനയത്തിന് മികച്ച സഹനടി ഉർവശിയാണ്. പൂക്കാലം സിനിമയിലെ മികവിന് വിജയരാഘവനാണ് സഹനടൻ. പാർവതിയും ഉർവശിയും മത്സരിച്ച് അഭിനയിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. പൂക്കാലത്തിൻ്റെ എഡിറ്റിങ്ങിന് മിഥുൻ മുരളിയാണ് മികച്ച എഡിറ്റർ.
വിവാദ ചിത്രം കേരള സ്റ്റോറിക്കും പുരസ്കാരം കിട്ടി. സുദീപ്ലോ സെന്നാണ് മികച്ച സംവിധായകൻ. 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 2023ൽ സെൻസർ ചെയ്‌ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. കൊവിഡിനെ തുടർന്നായിരുന്നു മുൻ വർഷങ്ങളിൽ അവാർഡ് പ്രഖ്യാപനത്തിൽ ഇടവേളയുണ്ടായത്. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്‌കാരം 2018-ലൂടെ മോഹൻദാസ് സ്വന്തമാക്കി മലയാളം സിനിമയായ നേക്കൽ ക്രോണിക്കിൾ ഓഫ് ദ പാടി മാനിന് പ്രത്യേക പരാമർശം പ്രത്യേക പരാമർശം: എം കെ രാമദാസ് സംവിധാനവും നിർമാണവും നിർവഹിച്ച നേക്കൽ ക്രോണിക്കിൾ ഓഫ് ദ പാടി മാൻ (മലയാളം), ഹിമാൻഷു ശേഖർ സംവിധാനം ചെയ്‌ത ദി സീ ആൻഡ് സെവൻ വില്ലേജസും (ഒഡിയ) പ്രത്യേക പരാമർശം നേടി. മികച്ച സിനിമാ നിരൂപണം: ഉത്പൽ ദത്ത് (ആസമീസ്) മികച്ച തമിഴ് സിനിമ: പാർക്കിംഗ് മികച്ച ഹിന്ദി സിനിമ: കതൽ -എ ജാക്ക് ഫ്രൂട്ട് മിസ്ട്രി പ്രത്യേക പരാമർശം അനിമൽ (റീ റെക്കോർഡിഗ് ) എംആർ രാജകൃഷ്ണൻ മികച്ച സ്ക്രിപ്റ്റ്: ചിതാനന്ദ നായിക്കിൻ്റെ സൺഫ്ലവേഴ്‌സ് വെയർ ദ ഫസ്റ്റ് വൺസ് ടു നോ(കന്നഡ) നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ പ്രത്യേക പരാമർശം - നെകൾ തിരക്കഥ - ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ) നറേഷൻ / വോയിസ് ഓവർ ഹരികൃഷ്ണൻ എസ് സംഗീത സംവിധാനം - പ്രാനിൽ ദേശായി എഡിറ്റിങ് - നീലാദ്രി റായ് സൗണ്ട് ഡിസൈൻ - ശുഭരൺ സെൻഗുപ്ത ഛായാഗ്രഹണം - ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ സംവിധാനം - പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം) ഷോർട്ട് ഫിലിം ഓഫ് 30 മിനിറ്റ്സ് -ഗിദ്ദ്- ദ സ്കാവഞ്ചർ നോൺ ഫീച്ചർ ഫിലിം പ്രൊമോട്ടിങ് സോഷ്യൽ ആൻഡ് എൻവയേണ്മെൻ്റൽ വാല്യൂസ് - ദ സൈലൻഡ് എപിഡെമിക് മികച്ച ഡോക്യുമെന്ററി - ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ ആർട്ട് ആൻഡ് കൾച്ചർ ഫിലിം - ടൈംലെസ് തമിഴ്‌നാട് ബയോഗ്രഫിക്കൽ /ഹിസ്റ്റോറിക്കൽ /റീകൺസ്ട്രക്ഷൻ കോംപിലേഷൻ ഫിലിം -നവാഗത സംവിധായകൻ - ശിൽപിക ബോർദോലോയി മികച്ച നോൺ ഫീച്ചർ ഫിലിം - ഫ്ലവറിങ് മാൻ





