India
HomeNews

പിറ്റ്ബുള്‍ കടിച്ചു രക്തം വാർന്ന് 48 വയസ്സുകാരന് ദാരുണാന്ത്യം

20 Aug 20251 മിനിറ്റ് വായന
പിറ്റ്ബുള്‍ കടിച്ചു രക്തം വാർന്ന് 48 വയസ്സുകാരന് ദാരുണാന്ത്യം

 



ചെന്നൈ:അയല്‍വാസിയുടെ വളർത്തുനായയുടെ ആക്രമണത്തില്‍ 48 വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം.വിഎസ്‌എം ഗാർഡൻ സ്ട്രീറ്റില്‍ താമസിക്കുന്ന ടി കരുണാകരൻ ആണ് മരിച്ചത്. പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു.

കരുണാകരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് പിറ്റ് ബുള്‍ അപ്രതീക്ഷിതമായി ചാടി വീണത്. അയല്‍വാസിയായ പൂങ്കൊടി (48) യുടെ വളർത്തു നായയാണിത്. തുടല്‍ വലിച്ച്‌ പൊട്ടിച്ച്‌ നായ കരുണാകരനെ ആക്രമിച്ചു. ഉടനെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഉടമ പൂങ്കൊടിയെയും നായ കടിച്ചു. അപ്പോഴേക്കും അയല്‍വാസികള്‍ ഓടിയെത്തി.

എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് അവശനിലയിലായ കരുണാകരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക