Kannur
വിമാനത്താവളം ഉദ്ഘാടനം: വിളംബരയാത്ര ഇന്ന്...
7 Dec 20181 മിനിറ്റ് വായന

വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ചു സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര ഇന്ന് വൈകിട്ട് 3 ന് മട്ടന്നൂരിൽ നടക്കും...
പാലോട്ടു പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വാദ്യഘോഷങ്ങൾ, കഥകളി, പുലികളി, കരകാട്ടം, മൈലാട്ടം, ബൊമ്മനാട്ടം, മത്സരാടിസ്ഥാനത്തിലുള്ള പ്ലോട്ടുകൾ, കേരളത്തിന്റെ സാസ്കാരിക പൈതൃക കലാരൂപങ്ങൾ, വിദ്യാർഥികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാവിരുന്ന്, വിവിധ സ്ഥാപനങ്ങളുടെ വിളംബര ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ബസ്സ്റ്റാൻഡ് പരിസരത്ത് അവസാനിക്കും...





