India
HomeNews

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കിൽ കേരളം മൂന്നാമത്: മുന്നിലുള്ളത് രാജസ്ഥാനും ആന്ധ്രപ്രദേശും മാത്രം

20 Aug 20251 മിനിറ്റ് വായന
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കിൽ കേരളം മൂന്നാമത്: മുന്നിലുള്ളത് രാജസ്ഥാനും ആന്ധ്രപ്രദേശും മാത്രം

 


ന്യൂഡൽഹി: ഏപ്രിൽ-ജൂൺ കാലയളവിലെ കണക്ക് പ്രകാരം തൊഴിലില്ലായ്മ‌ നിരക്കിൽ കേരളം രാജ്യത്ത് മൂന്നാമത്തെ സ്ഥാനത്താണ്. സംസ്ഥാനത്തിൻ്റെ തൊഴിലില്ലായ്മ‌ നിരക്ക് 8.1% ആണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട ത്രൈമാസ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജസ്ഥാനാണ് (8.8%) രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കുള്ള സംസ്ഥാനം. രണ്ടാം സ്ഥാനത്ത് ആന്ധ്രപ്രദേശ് (8.3%) വരികയാണ്. രാജ്യത്തിന്റെ ശരാശരി നിരക്ക് 5.4% ആണ്. സ്ത്രീകളിൽ തൊഴിലില്ലായ്മ നിരക്കിലും കേരളം 9.5% സഹിതം മൂന്നാം സ്ഥാനത്ത് ഉണ്ട്.

ഇതുവരെ നഗരമേഖലയിലെ കണക്കുകൾ മാത്രമാണ് ത്രൈമാസ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഗ്രാമ-നഗര മേഖലകളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ആദ്യ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ തൊഴിൽ നില: തമിഴ്‌നാട് 5.9%, കർണാടക 2.6%, ആന്ധ്രപ്രദേശ് 8.3%. ഭാവിയിൽ പ്രതിമാസ കണക്കിലും ഗ്രാമ-നഗര മേഖലകൾ ഉൾപ്പെടുമെങ്കിലും സംസ്ഥാനം തിരിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക