India
വിവാഹിതയെന്ന് പറഞ്ഞ് പ്രണയാഭ്യർഥന നിരസിച്ചു; യുവതിയുടെ ഭർത്താവിനെ കൊന്ന് അരുവിയിൽ തള്ളി 21കാരൻ
24 Jul 20251 മിനിറ്റ് വായന

വിവാഹിതയായ 25-കാരിയോട് 21-കാരന് ഏകപക്ഷീയപ്രണയം. വിവാഹം കഴിക്കണമെന്ന അഭ്യർഥന യുവതി നിരസിച്ചതിന് പിന്നാലെ ഭർത്താവിനെ കൊലപ്പെടുത്തി.35 കാരനായ അബൂബക്കർ സുഹാദ്‌ലി മണ്ഡലാണ് കൊല്ലപ്പെട്ടത്. ഭാര്യ ഫാത്തിമ മണ്ഡൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.അബൂബക്കറിൻ്റെ ഭാര്യ ഫാത്തിമയോട് അമിനുർ പലവട്ടം വിവാഹാഭ്യർഥന നടത്തിയിരുന്നെന്നും എന്നാൽ യുവതി ഇത് നിരാകരിച്ചുവെന്നും പോലീസ് പറഞ്ഞു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിങ്കളാഴ്‌ച, ജോലിക്ക് പോയ അബൂബക്കർ മടങ്ങിവരാതിരുന്നതോടെ ഫാത്തിമ പോലീസിൽ പരാതി നൽകുകയായിരുന്നു. അമിനുർ വിവാഹത്തിന് നിർബന്ധിച്ചിരുന്ന കാര്യവും യുവതി പോലീസിനോടു പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബൂബക്കറിനെ കൊന്നതായി കണ്ടെത്തിയത്. ബുധനാഴ്‌ച രാവിലെ വാഷി ക്രീക്കിൽ നിന്നാണ് അബൂബക്കറിൻ്റെ മൃതദേഹം കണ്ടെടുത്തത്. അബൂബക്കറിൻ്റെ മൃതദേഹം അമിനുൾ ചാക്കിൽ കെട്ടി അരുവിയിൽ തള്ളുകയായിരുന്നു. കൊലപാതകത്തിന് ശേഷം അബൂബക്കറിന്റെ വസ്ത്രങ്ങളും മറ്റ് വസ്‌തുക്കളും വലിച്ചെറിഞ്ഞു ഒരു അഴുക്കുചാലിൽ നിക്ഷേപിക്കുകയും ചെയ്തു.
കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അമിനുളിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. എന്നാൽ കുറ്റകൃത്യം ചെയ്യാനായി അമിനുള്ളിനെ സഹായിച്ച സുഹൃത്തിനെ തിരയുകയാണ് പൊലീസ്.





