India
HomeNews

എയർ ഇന്ത്യ എക്സ്പ്രസിലെ എയർ സ്പീഡ് ഇന്റിക്കേറ്ററിൽ സാങ്കേതിക തകരാർ; 160 യാത്രക്കാരെ ടേക്ക് ഓഫിനു മുൻപേ പുറത്തിറക്കി

24 Jul 20251 മിനിറ്റ് വായന
എയർ ഇന്ത്യ എക്സ്പ്രസിലെ എയർ സ്പീഡ് ഇന്റിക്കേറ്ററിൽ സാങ്കേതിക തകരാർ; 160 യാത്രക്കാരെ ടേക്ക് ഓഫിനു മുൻപേ പുറത്തിറക്കി

 


ദില്ലിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ ജീവനക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ടേക്ക് ഓഫ് റിജെക്ട‌് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. കോക്ക്പിറ്റിലെ സ്പീഡ് പാരാമീറ്ററുകൾ ദൃശ്യമാകുന്ന സ്ക്രീനുകളിലുണ്ടായ തകരാർ മൂലമാണ് പൈലറ്റ് ടേക്ക് ഓഫ് റിജക്ട് ചെയ്‌തതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അതേ സമയം, ഈ വിമാനത്തിലെ യാത്രക്കാരെ ഇറക്കി മറ്റൊരു വിമാനത്തിലേക്ക് കയറ്റിയതായും അത് മുംബൈയിലേക്ക് പുറപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. സുരക്ഷാ മാനദണ്ഡങ്ങളിലൂന്നിയെടുത്ത തീരുമാനത്തിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പ്രസ്താവനയിലൂടെ പറഞ്ഞു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക