India
സ്വന്തം കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് യുവതി ഇൻസ്റ്റയില്‍ പരിചയപ്പെട്ട ആണ്‍സുഹൃത്തിനൊപ്പം കടന്നു
28 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
15-മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് യുവതി ഇൻസ്റ്റയില്‍ പരിചയപ്പെട്ട ആണ്‍സുഹൃത്തിനൊപ്പം കടന്നു.തെലങ്കാന നല്‍ഗൊണ്ട ബസ് സ്റ്റാൻഡിലാണ് സംഭവം. കാമുകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി തൻ്റെ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്നാണ് വിവരം. കുഞ്ഞിൻ്റെ കരച്ചില്‍ കേട്ടെത്തിയ തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരാണ് സംഭവം പോലീസില്‍ അറിയിച്ചത്.
പോലീസെത്തി ഭർത്താവിനെ വിളിച്ച് കുട്ടിയെ കൈമാറുകയായിരുന്നു. അതേസമയം സിസിടീവി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയുടെ അമ്മയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. യുവതി ഹൈദരാബാദ് സ്വദേശിയും ഇവരുടെ കാമുകൻ നല്‍ഗൊണ്ട ഓള്‍ഡ് ടൗണ്‍ സ്വദേശിയുമാണ്.





