India
HomeNews

രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണു പൈലറ്റ് മരിച്ചു

9 Jul 20251 മിനിറ്റ് വായന
രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണു പൈലറ്റ് മരിച്ചു

 


രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണു.

പൈലറ്റ് മരിച്ചു. ഒരു മണിയോടെയാണ് സംഭവം. രണ്ട് പേരാണ്വിമാനത്തിലുണ്ടായിരുന്നത്. ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സൂറത്ത്ഗഢ് വ്യോമ താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകര്‍ന്നു വീണത്.സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാനുള്ളശ്രമങ്ങള്‍ നടത്തിവരികയാണ്.വലിയ ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന്പ്രദേശവാസികള്‍ വിമാനം തകര്‍ന്ന ഉടന്‍ അവിടെ ഓടി എത്തുകയായിരുന്നു.

പൊലീസും മറ്റ് സൈനിക വിഭാഗങ്ങളുമെല്ലാം അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്. ഏത് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നതെന്ന കാര്യത്തില്‍ ഇപ്പോഴുംവ്യക്തത വന്നിട്ടില്ല. അപകടത്തെത്തുടര്‍ന്ന് വയലുകളില്‍ തീ പടര്‍ന്നതായും കെടുത്താന്‍ ശ്രമിച്ചതായും പ്രദേശവാസികള്‍ പറഞ്ഞു. അപകടകാരണം വ്യക്തമല്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക