India
HomeNews

മുത്തശ്ശിയെ ബലാത്സംഗം ചെയ്ത ചെറുമകന്‍ അറസ്റ്റിൽ

10 Jul 20251 മിനിറ്റ് വായന
 മുത്തശ്ശിയെ ബലാത്സംഗം ചെയ്ത ചെറുമകന്‍ അറസ്റ്റിൽ

 


മുത്തശ്ശിയെ ബലാത്സംഗംചെയ്ത ചെറുമകന്‍ അറസ്റ്റില്‍. ഹിമാചൽ പ്രാദേശിലെ ഷിംല ജില്ലയിലെ റോഹ്രുവിലാണ് സംഭവം.

65 വയസ്സുകാരിയെയാണ് ബലാത്സംഗത്തിനിരയാക്കിയത്. വീട്ടിലെത്തിയ ചെറുമകന്‍ തന്നെ ബലാത്സംഗം ചെയ്തതായും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പോലീസിൽ പരാതിപ്പെട്ടു. ഇതിനെത്തുടർന്ന് 25-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക