India
അഹമ്മദാബാദ് വിമാനദുരന്തം; കൈമാറിയ ശവപ്പെട്ടിക്കുള്ളിൽ വ്യത്യസ്ത മൃതദേഹഭാഗങ്ങൾ; പരാതിയുമായി ബ്രിട്ടീഷ് പൗരന്മാരുടെ ബന്ധുക്കൾ
23 Jul 20251 മിനിറ്റ് വായന

അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറി നൽകിയതായി പരാതി.രണ്ടുപേരുടെ കുടുംബാംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മൃതദേഹം മാറിയതിനാൽ ഒരു കുടുംബം സംസ്കാര ചടങ്ങ് മാറ്റിവച്ചുവെന്നാണ് വിവരം. ഒരു കുടുംബത്തിന് കൈമാറിയ ശഴപ്പെട്ടിക്കുള്ളിൽ വ്യത്യസ്‌ത മൃതദേഹങ്ങളുടെ ഭാഗങ്ങളാണെന്നും പരാതി ഉയരുന്നുണ്ട്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്ത്യയിൽ നിന്നയച്ച മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന ലണ്ടനിൽ നടത്തിയപ്പോഴാണ് മൃതദേഹം മാറിയെന്ന വിവരം തിരിച്ചറിഞ്ഞതെന്നും ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം സന്ദർശിക്കുമ്ബോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം.





