India
HomeNews

KYC അപ്‌ഡേഷന്‍ എന്ന പേരില്‍ വാട്‌സ്ആപ്പില്‍ സന്ദേശമെത്തുന്നുണ്ടോ? തട്ടിപ്പാണ്;കരുതിയിരിക്കണം

16 Jun 20251 മിനിറ്റ് വായന
KYC അപ്‌ഡേഷന്‍ എന്ന പേരില്‍ വാട്‌സ്ആപ്പില്‍ സന്ദേശമെത്തുന്നുണ്ടോ? തട്ടിപ്പാണ്;കരുതിയിരിക്കണം

 


തട്ടിപ്പുകള്‍ പെരുകുന്ന കാലമാണ്. പല വിധത്തില്‍ പണം തട്ടിപ്പുനടത്തുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊന്നാണ് വാട്‌സ്ആപ്പിലൂടെയുള്ള തട്ടിപ്പുകള്‍. ഇത്തരത്തിലുള്ള ഏറ്റവും പുതിയ തട്ടിപ്പാണ് ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷന്‍ എന്ന പേരില്‍ വാട്‌സ്ആപ്പുകളിലേക്ക് സന്ദേശം അയച്ച് ഫോണ്‍ ഹാക്ക് ചെയുന്ന രീതി. ഡാറ്റ ശേഖരണവും, ഫോണ്‍ ടാപ്പിംഗും ലക്ഷ്യം വയ്ക്കുന്ന ഹാക്കിംഗ് വൈറസുകളാണ് തട്ടിപ്പ് സംഘം ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം സന്ദേശത്തില്‍ ക്ലിക്ക് ചെയതാല്‍ നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്കും സന്ദേശം എത്തും. നിങ്ങളുടെ സുഹൃത്തുക്കള്‍ ആരെങ്കിലും സന്ദേശം ക്ലിക്ക് ചെയ്താല്‍ അവരുടെ ലിസ്റ്റില്‍ ഉള്ളവര്‍ക്കും അതിവേഗം വൈറസ് പടരും.


ഇത്തരത്തില്‍ സംശയാസ്പദമായ സന്ദേശം ലഭിക്കുകയാണെങ്കില്‍ ബാങ്ക് അധികൃതരെ അറിയിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങളും ഫയലുകളും ഇല്ലാതാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല സംശയമുളള ബാങ്ക് അക്കൗണ്ടുകളും മറ്റ് സെന്‍സിറ്റീവ് വിവരങ്ങളും വ്യക്തമായി നിരീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

സംശയാസ്പദമായ ഫയലുകള്‍ വാട്‌സ്ആപ്പിലൂടെ ലഭിച്ചാല്‍ അവ ഡൗണ്‍ലോഡ് ചെയ്യരുത്. പരമാവധി ആപ്പുകളെല്ലാം അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കണം, മാല്‍വെയര്‍ വൈറസ് നീക്കം ചെയ്യുന്നതിനായി ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടതാണെന്ന് അധികൃതര്‍ അറിയിക്കുന്നു. വാട്‌സ്ആപ്പ് സെറ്റിംഗ്‌സില്‍ ഫ്രണ്ട്‌സ് ഓണ്‍ലി എന്ന ഓപ്ഷന്‍ സെറ്റ് ചെയ്യുക. അറിയേണ്ട മറ്റൊരു കാര്യം ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വാട്‌സ്ആപ്പ് വഴി ലിങ്കുകള്‍ അയച്ച് ഡേറ്റ സ്വീകരിക്കാറില്ല. എന്തെങ്കിലും സംശയം തോന്നിയാല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ അന്വേഷിക്കാവുന്നതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക