India
HomeNews

ട്രെയിൻ റിസർവേഷൻ പട്ടിക 24 മണിക്കൂർ മുൻപേ, പരീക്ഷണ പദ്ധതി തുടങ്ങി

17 Jun 20251 മിനിറ്റ് വായന
ട്രെയിൻ റിസർവേഷൻ പട്ടിക 24 മണിക്കൂർ മുൻപേ, പരീക്ഷണ പദ്ധതി തുടങ്ങി

 


ട്രെയിൻ റിസർവേഷൻ ചാർട്ട് യാത്രയ്ക്ക് 24 മണിക്കൂർ മുൻപേ പ്രസിദ്ധീകരിക്കാൻ റെയിൽവേ തയാറെടുക്കുന്നു. നിലവിൽ യാത്രയ്ക്കു 4 മണിക്കൂർ മുൻപാണ് ചാർട്ട് പ്രസിദ്ധീകരിക്കുന്നത്. സീറ്റ് ലഭിക്കാത്തവർക്കു മറ്റു യാത്രാമാർഗങ്ങൾ തേടാൻ സമയം കുറവായതിനാലാണ് ചാർട്ട് 24 മണിക്കൂർ മുൻപാക്കുന്നത്

രാജസ്ഥാനിലെ ബിക്കാനിർ ഡിവിഷനിൽ ഈമാസം ആറിനു തുടങ്ങിയ പൈലറ്റ് പദ്ധതിക്കു നല്ല പ്രതികരണമാണെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, രാജ്യവ്യാപകമായി എപ്പോൾ നടപ്പാക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. 24 മണിക്കൂർ മുൻപു ചാർട്ട് പ്രസിദ്ധീകരിച്ചശേഷം ആരെങ്കിലും ടിക്കറ്റ് റദ്ദാക്കിയാൽ ആ ഒഴിവിലേക്കു വെയ്റ്റ് ലിസ്റ്റിലുള്ളവരെ പരിഗണിക്കുമോ, ചാർട്ട് പുതുക്കി പ്രസിദ്ധീകരിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. യാത്രയ്ക്കു 30 മിനിറ്റ് മുൻപ് മറ്റൊരു പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി മുൻപുണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക