India
HomeNews

ഗര്‍ഭിണിയായ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി, പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

20 Jun 20251 മിനിറ്റ് വായന
ഗര്‍ഭിണിയായ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി, പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

 


കർണാടകയിലെ ബഡഗുണ്ടിയില്‍ ഗർഭിണിയായ ഭാര്യയെ വീട്ടില്‍ വെച്ച്‌ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു.രാവിലെയായിട്ടും വീട്ടില്‍ ഒച്ചയും അനക്കവും കേള്‍ക്കാത്തതിനെത്തുടർന്നും, ഏറെ നേരമായും വാതിലുകള്‍ തുറക്കാത്തതു കൊണ്ടും അയല്‍വാസികളാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്.

തിമ്മപ്പ മുല്യ എന്നയാള്‍ ഭാര്യ ജയന്തിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലപാതകത്തിനും പിന്നീട് ആത്മഹത്യയിലേക്കും നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. യഥാർത്ഥ കാരണം കണ്ടെത്താനുള്ള വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബഡഗുണ്ടി സ്വദേശിയായ ജയന്തിയും, തിമ്മപ്പയും വിവാഹിതരായിട്ട് 15 വർഷങ്ങളായി. ജയന്തി ഗർഭിണിയായിരുന്നുവെന്നും അവരുടെ ബേബി ഷവർ ചടങ്ങ് ജൂലൈ 2 ന് നിശ്ചയിച്ചിരുന്നതായും ദമ്ബതികളുടെ കുടുംബാംഗങ്ങള്‍  പറഞ്ഞു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക