അഹമ്മദാബാദ് വിമാന ദുരന്തം 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന അപകടത്തില്‍മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎന്‍എപരിശോധന നടപടികള്‍ ഇന്ന് പൂര്‍ത്തിയായേക്കും.ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങള്‍തിരിച്ചറിഞ്ഞു. 187 പേരുടെ മൃതദേഹങ്ങള്‍വിട്ടു നല്‍കി.
അഹമ്മദാബാദിലെ വിമാന അപകടത്തില്‍274 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.കേരളത്തില്‍ നിന്നുള്ള രഞ്ജിതയുടെത് അടക്കംമൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉണ്ട്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബിലാണ്പരിശോധന പുരോഗമിക്കുന്നത്. സാമ്പിളുകള്‍
മൃതദേഹങ്ങളില്‍ നിന്ന് ശേഖരിക്കുന്നതില്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു. അപകടത്തില്‍ നിന്ന് അത്ഭുതകരമായിരക്ഷപ്പെട്ട വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ 5 ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നുഅഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ്പോലീസ് നിര്‍ദ്ദേശപ്രകാരം വിശ്വാസ് കുമാര്‍ മാറിയത്.
തല്‍ക്കാലം സന്ദര്‍ശകരെ അനുവദിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങള്‍ ഇന്നുംദുരന്ത ഭൂമിയില്‍ പരിശോധന നടത്തി. ഇന്നലെയുംരണ്ടു ശരീരഭാഗങ്ങള്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.





