India
HomeNews

യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഛര്‍ദിയും തലകറക്കവും ലണ്ടന്‍ മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി

24 Jun 20251 മിനിറ്റ് വായന
യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഛര്‍ദിയും തലകറക്കവും ലണ്ടന്‍  മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി

 


എയര്‍ ഇന്ത്യ വിമാനത്തില്‍ ഭക്ഷ്യവിഷ ബാധയെന്ന് പരാതി. ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്നഎയര്‍ ഇന്ത്യയുടെ എഐ 130 ഫ്‌ലൈറ്റിലെ യാത്രക്കാര്‍ക്കാക്കുംക്രൂ അംഗങ്ങള്‍ക്കുമാണ് ഭക്ഷ്യവിഷബാധയെതുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്രൂ അംഗങ്ങള്‍ക്കുമാണ് ആരോഗ്യപ്രശ്‌നം ഉണ്ടായതെന്നാണ് സൂചന. ഇവരില്‍ ചിലര്‍ക്ക്ഛര്‍ദിയും തലകറക്കവും ഉണ്ടായി. മുംബൈയില്‍ വിമാനംഇറങ്ങിയതിനു ശേഷവും ആരോഗ്യപ്രശ്‌നം നേരിട്ടവര്‍ക്ക് ചികിത്സ നല്‍കി. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക