പഹല്‍ഗാം ഭീകരാക്രമണം, ഭീകരരെ സഹായിച്ച രണ്ട് പേരെ NIA കസ്റ്റഡിയില്‍ വിട്ടു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍പങ്കുള്ള രണ്ട് പേരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ സഹായിച്ച രണ്ട്പേരെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.ഇവരെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും.
പാകിസ്താന്‍ പൗരന്മാരായ മൂന്ന് ലഷ്‌കര്‍ തൊയ്ബഭീകരനാണ് ആക്രമണം നടത്തിയത് എന്നാണ് ഇരുവരും നല്‍കിയ മൊഴി.ഏപ്രില്‍ 22ന് നിരപരാധികളായ26പേരുടെ ജീവന്‍ കവര്‍ന്നഭീകരാക്രമണത്തിലെ NIA അന്വേഷണത്തിലാണ് വഴിതിരിവ്.ഭീകരര്‍ക്ക് സഹായം നല്‍കിയ പഹല്‍ഗാം സ്വദേശികളായപര്‍വേസ് അഹമ്മദ് ജോഥര്‍, ബാഷിര്‍ അഹമ്മദ് ജോഥര്‍എന്നിവരെയാണ് എന്‍ഐഎ കഴിഞ്ഞ ദിവസം പിടികൂടിയത്.യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് മുന്‍പ് പര്‍വേസും ബാഷിറും ബൈസരണ്‍ താഴ്‌വരയിലെ ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് താമസ സൗകാര്യം ഒരുക്കിയാതായി കണ്ടെത്തി. ഭീകരര്‍ക്കാവശ്യമുള്ളഭക്ഷണവും മറ്റ് സഹായങ്ങളും ഇവര്‍ നല്‍കിയതായുംഅന്വേഷണസംഘം കണ്ടെത്തി.
എന്‍ഐഎയുടെ ചോദ്യംചെയ്യലില്‍ ആക്രമണത്തില്‍പങ്കെടുത്ത ഭീകരരുടെയും വിവരങ്ങള്‍ഇവര്‍കൈമാറിയതായുംഅന്വേഷണ ഏജന്‍സി അറിയിച്ചു. ആക്രമണം നടത്തിഭീകരര്‍ പാകിസ്താനിലേക്ക് തിരിച്ചുകടന്നതായും സൂചനകള്‍ ഉണ്ട്.





