India
HomeNews

ഓപ്പറേഷന്‍ സിന്ധു ; ഇറാനില്‍ നിന്നുളള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എത്തി

19 Jun 20251 മിനിറ്റ് വായന
ഓപ്പറേഷന്‍ സിന്ധു ; ഇറാനില്‍ നിന്നുളള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എത്തി


ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ കുടുങ്ങിയ 110 വിദ്യാര്‍ഥികളെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു.ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് വിദ്യാര്‍ഥികളെ എത്തിച്ചത്.ഉന്നത ഉദ്യോഗസ്ഥരടക്കം എത്തിയാണ് വിദ്യാര്‍ഥികളെ സ്വീകരിച്ചത്.ഇറാനില്‍ 13,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്.ഇതില്‍ ഭൂരിപക്ഷവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ജമ്മുവില്‍ നിന്നുളളവരാണ്.ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്കുളള വിമാന ടിക്കറ്റുകള്‍ ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുളള യാത്രാ സൗകര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ചെയ്തുകൊടുക്കും.വിദ്യാര്‍ഥികളും തീര്‍ഥാടകരും ഉള്‍പ്പടെ നിരവധിപേര്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക