India
HomeNews

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അരുംകൊല; തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു, പ്രതി പിടിയില്‍

3 Jun 20251 മിനിറ്റ് വായന
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അരുംകൊല; തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു, പ്രതി പിടിയില്‍

 


ചെന്നൈ: തമിഴ്നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീണ്‍ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍.

കോയമ്ബത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിഎസ് സി കമ്ബ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ് വിക. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാർ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക