India
HomeNews

രാജ്യത്തെ കോവി‍‍ഡ് കേസുകൾ ആറായിരം കടന്നു: 24 മണിക്കൂറിനിടെ ആറ് മരണം

9 Jun 20251 മിനിറ്റ് വായന
രാജ്യത്തെ കോവി‍‍ഡ് കേസുകൾ ആറായിരം കടന്നു: 24 മണിക്കൂറിനിടെ ആറ് മരണം

 


രാജ്യത്തെ കോവിഡ് കേസുകൾ ആറായിരം കടന്നു.ഞായറാഴ്ച രാവിലെ എട്ട് വരെയുള്ള കണക്ക് അനുസരിച്ച് 6,133 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടക 2, കേരളം 3, തമിഴ്നാട് 1 എന്നിങ്ങനെയാണ് മരണ നിരക്കുകൾ.

കോവി‍ഡ് കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്.നിലവിൽ 1950 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെസ്റ്റ് ബംഗാൾ, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകൾ കൂടുതലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക