India
കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
17 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ദില്ലി:കൊച്ചിയിൽനിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. യാത്രാമധ്യേ നാഗ്പൂര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്.
സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പരിശോധന നടപടികൾ തുടരുകയാണ്. പുലർച്ചെ മസ്കറ്റിൽ നിന്നുമാണ് വിമാനം കൊച്ചിയിലേക്ക് എത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ ഒൻപതരയ്ക്കാണ് ഇന്‍ഡിഗോ വിമാനം ദില്ലിയിലേക്ക് പുറപ്പെട്ടത്.





