India
അഹമ്മദാബാദ് വിമാന ദുരന്തം; പുക നിറഞ്ഞു, റോഡുകള്‍ അടച്ചു
12 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ പ്രദേശം കനത്ത പുക നിറഞ്ഞു. എയര്‍ക്രാഫ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും 2നും ഇടയിലാണ് അപകടം സംഭവിച്ചത്.
സംഭവസ്ഥലത്തേക്ക് ഒരു ഡസനോളം ആംബുലന്‍സുകള്‍ എത്തിയിട്ടുണ്ട്. പൊലീസ് പ്രദേശത്തെ ട്രാഫിക്കുകള്‍ വഴിതിരിച്ച് വിട്ടു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 250 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ലണ്ടനിലേക്ക് പുറപ്പെടുമ്ബോഴായിരുന്നു അപകടം.





