India
HomeNews

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ അപകടം; 500ലേറെ പേര്‍ക്ക് പരിക്ക്, നിരവധിപേരുടെ നില ഗുരുതരം

28 Jun 20251 മിനിറ്റ് വായന
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ അപകടം; 500ലേറെ പേര്‍ക്ക് പരിക്ക്, നിരവധിപേരുടെ നില ഗുരുതരം

 


ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 500ലേറെ പേർക്ക് പരിക്ക്. രഥയാത്രയ്ക്കിടെയായിരുന്നു അപകടമുണ്ടായത്.നിരവധിപേരുടെ നില ഗുരുതരമാണ്. രഥം വലിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം.

ക്ഷേത്രത്തിന് സമീപം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാണെന്നും വെള്ളത്തിനും ഗ്ലൂക്കോസിനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഒഡീഷ മന്ത്രി മുകേഷ് മഹാലിംഗ് വ്യക്തമാക്കി. രഥത്തിന്റെ കയറുകള്‍ പിടിക്കാൻ ഭക്തർ തിരക്ക് കൂട്ടിയെന്നും വിവരമുണ്ട്.

എല്ലാ വര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന പുരി രഥയാത്രയില്‍ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരാറുള്ളത്. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സായുധ പൊലീസ് സേനയുടേതുള്‍പ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക