India
HomeNews

മംഗളൂരുവിൽ വീടിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞുവീണു; മൂന്ന് പേർമരിച്ചു, 2 പേർ കുടുങ്ങികിടക്കുന്നു

30 May 20251 മിനിറ്റ് വായന
മംഗളൂരുവിൽ വീടിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞുവീണു; മൂന്ന് പേർമരിച്ചു, 2 പേർ കുടുങ്ങികിടക്കുന്നു

 

മംഗളൂരു: കനത്ത മഴയിൽ കർണാടകയിലെ മംഗളൂരുവിൽ വീടിന് മുകളിലെക്ക് കുന്നിടിഞ്ഞു വീണ് രണ്ട് കുട്ടികൾ അടക്കം മൂന്ന് പേർ മരിച്ചു. നൈമ(10) പ്രേമ ലത(50) ഇവരുടെ ഒരു വയസുളള പേരക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ മരുമകളെയും മറ്റൊരു കുട്ടിയെയും പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ എൻ ഡി ആർ എഫ് സംഘം തുടരുകയാണ്.മൊണ്ടേപടവുലില്‍ കാന്തപ്പ പൂജാരിയുടെ വീടിനു മുകളിലാണ് ചെറു കുന്ന് ഇടിഞ്ഞുവീണത്.കാന്തപ്പ പൂജാരിയുടെ ഭാര്യയാണ് മരണപ്പെട്ട പ്രേമ ലത. പൂജാരിയെയും ഒരു കുഞ്ഞിനെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉള്ളാളിലെ രണ്ടു വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞു വീണത്. മണ്ണിടിച്ചിലിൽ വീടിന്റെ ജനാല വേർപെട്ട്‌ ദേഹത്ത് പതിച്ചാണ് നൈമ മരിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക