India
ദുബായില്‍ നിന്ന് സ്വര്‍ണം കടത്തി; ശശി തരൂരിന്റെ പിഎ അറസ്റ്റില്‍
30 May 20241 മിനിറ്റ് വായന
500 ഗ്രാം സ്വര്‍ണവുമായാണ് ശിവകുമാര്‍ പ്രസാദ് പിടിയിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരാളും അറസ്റ്റിലായെങ്കിലും ഇയാള്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ദുബായില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശിവകുമാറില്‍ നിന്ന് സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് കസ്റ്റംസ് ഇദ്യോഗസ്ഥര്‍ ആരാഞ്ഞു. എന്നാല്‍ തൃപ്തികരമായ ഉത്തരമോ ആവശ്യമായ രേഖകള്‍ ഹാജരാക്കാനോ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ട്.
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് പറയുന്നു.മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ നിലവില്‍ തിരുവനന്തപുരം സിറ്റിങ് എംപിയാണ്.





