India
ഏഴു നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവം; ആശുപത്രി ഉടമ അറസ്റ്റില്‍
26 May 20241 മിനിറ്റ് വായന
ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ അഞ്ചു കുഞ്ഞുങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നവീന്‍ കിച്ചിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റകരമായ നരഹത്യയും ഉടമയ്‌ക്കെതിരെ ചുമത്തുമെന്നാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്നലെ രാത്രി 11.30 ഓടേയാണ് ആശുപത്രിയില്‍ തീ ഉയര്‍ന്നത്. തുടര്‍ന്ന് അടുത്തുള്ള രണ്ട് കെട്ടിടങ്ങളിലേക്ക് കൂടി തീ ആളിപ്പടരുകയായിരുന്നുവെന്നാണ് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് അറിയിച്ചത്.





