India
അഗ്‌നീവീര്‍ പദ്ധതി: സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്
23 May 20241 മിനിറ്റ് വായന
2022 ജൂണിലാണ് അഗ്‌നിവീര്‍ പദ്ധതി ആരംഭിക്കുന്നത്. ഇതുവരെയുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ വിലയിരുത്തുകയും പദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടുത്ത സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കുകയും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. കരസേനയില്‍ രണ്ടു ബാച്ചുകളിലായി 40,000 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
നാവികസേനയില്‍ 7385 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. വ്യോമസേനയില്‍ 4955 പേര്‍ ആണ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അഗ്നിവീര്‍ പദ്ധതിയിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ സൈനികരെ തൊഴിലാളികളാക്കി മാറ്റിയെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അഗ്നിവീര്‍ പദ്ധതി പൂര്‍ണമായും പിന്‍വലിക്കുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു.





