India
ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു
10 May 20241 മിനിറ്റ് വായന
32കാരനായ പ്രകാശുമായുള്ള വിവാഹനിശ്ചയം ഇന്നലെ നടക്കേണ്ടതായിരുന്നു. ബാലവിവാഹമാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാലവകാശ കമ്മീഷന്‍ സ്ഥലത്ത് എത്തുകയും ചടങ്ങുകള്‍ നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്‍മാറി.
ഇതില്‍ പ്രകോപിതനായ യുവാവ് വൈകീട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളെ ആക്രമിക്കുകയും പതിനാറുകാരിയെ പുറത്തേക്ക് വലിച്ചിഴച്ച് കഴുത്ത് അറുക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.





