Kerala
കുറഞ്ഞവിലയില്‍ ഗ്യാസ് സിലിൻഡര്‍ വേണോ? പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം
18 Jan 20241 മിനിറ്റ് വായന
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതമായ ഗ്യാസ് സൗകര്യം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 2016ലാണ് പദ്ധതിയുടെ തുടക്കം. പിന്നീട് 2018ല്‍ കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി കൊണ്ട് പദ്ധതി വിപുലീകരിച്ചു.
യോഗ്യതാ മാനദണ്ഡങ്ങള്‍
* അപേക്ഷക സ്ത്രീ ആയിരിക്കണം.
* അപേക്ഷകയുടെ പ്രായം 18 വയസില്‍ കൂടുതലായിരിക്കണം.
* കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ ഒരു ലക്ഷത്തില്‍ താഴെയും നഗരപ്രദേശങ്ങളില്‍ രണ്ട് ലക്ഷത്തില്‍ താഴെയും ആയിരിക്കണം.
* അപേക്ഷകയുടെ കുടുംബത്തിന് ഇതിനകം എല്‍പിജി കണക്ഷൻ ഉണ്ടായിരിക്കരുത്.
ആവശ്യമായ രേഖകള്‍
* അപേക്ഷകയുടെ ആധാര്‍ കാര്‍ഡ്.
* കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍.
* അപേക്ഷകയുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്.
* റസിഡൻസ് സര്‍ട്ടിഫിക്കറ്റ്
* ആധാര്‍ കാര്‍ഡിലെ മേല്‍വിലാസത്തില്‍ തന്നെയാണ് അപേക്ഷക താമസിക്കുന്നതെങ്കില്‍ ഐഡന്റിറ്റി തെളിവും മേല്‍വിലാസ തെളിവുമായി അപേക്ഷകയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം
എങ്ങനെ അപേക്ഷിക്കാം?
എല്‍പിജി വിതരണക്കാരനു നേരിട്ടോ ഓണ്‍ലൈൻ പോര്‍ട്ടലിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള നടപടിക്രമം അറിയാം.
* ഔദ്യോഗിക വെബ്സൈറ്റ് https://www(dot)pmuy(dot)gov(dot)in/ സന്ദര്‍ശിക്കുക
* 'Apply for New Ujjwala 2.0 Connection' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബറും ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബറും നല്‍കുക.
* 'Send OTP' ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ച ഒ ടി പി നല്‍കുക.
* പേരും വിലാസവും മറ്റ് ആവശ്യമായ വിവരങ്ങളും പൂരിപ്പിക്കുക.
* ഒടുവില്‍ 'Submit' ക്ലിക്ക് ചെയ്യുക.
രേഖകള്‍ അപ്‌ലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ അപേക്ഷ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. എല്ലാം ശരിയാണെങ്കില്‍, നിങ്ങള്‍ക്ക് പുതിയ ഗ്യാസ് കണക്ഷൻ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.





