India
HomeNews

അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകം, സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ

2 Apr 20241 മിനിറ്റ് വായന
അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകം, സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ


ദില്ലി:അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവത്തില്‍ ചൈനയുടെ നടപടിയെ വിമർശിച്ച് ഇന്ത്യ.ചൈനീസ് നടപടിയെ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്.സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു..ശ്രദ്ധയാകർഷിക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.ചൈനീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും പേമ ഖണ്ഡു വ്യക്തമാക്കി.രാജ്യസ്നേഹികളായ അരുണാചല്‍പ്രദേശിലെ പൗരന്‍മാർ ഇത്തരം വിഡ്ഢിത്തരം തള്ളികളയുമെന്നും അദ്ദേഹം പറഞ്ഞു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക